മോഡിയുടെ അഴിമതികൾ മാത്രമുള്ള ഒരു വെബ് സൈറ്റ്! ബിജെപി അങ്കലാപ്പിൽ. അക്ഷരമാലക്രമത്തിൽ അഴിമതി വിവരങ്ങൾക്കൊപ്പം ഗെയിമും!

മോഡിയുടെ അഴിമതികൾ മാത്രമുള്ള ഒരു വെബ് സൈറ്റ്! ബിജെപി അങ്കലാപ്പിൽ. അക്ഷരമാലക്രമത്തിൽ അഴിമതി വിവരങ്ങൾക്കൊപ്പം ഗെയിമും!
Apr 4, 2024 10:16 AM | By PointViews Editr

 ഡൽഹി: ലിങ്കിൽ കയറി ഒന്ന് ക്ലിക്ക് ചെയ്താൽ അക്ഷരമാലകൾ നിരത്തിയ ഒരു കോളം. അതിനും വലതു വശത്ത് 2000 രൂപയുടെ നോട്ടു കൊണ്ട് ഉണ്ടാക്കിയ കുപ്പായമിട്ട മോദിയുടെ ചിത്രം. കോളത്തിൽ കാണുന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതെങ്കിലുമൊന്നിൽ തൊട്ടാൽ ആ അക്ഷരത്തിൽ തുടങ്ങുന്നതും മോഡി നടത്തിയതുമായ അഴിമതിയേ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാകും.!!!! തീർന്നില്ല അക്ഷരമാലയിൽ ഒന്ന് തൊട്ടാൽ ആ അക്ഷരത്തിൽ തുടങ്ങുന്ന നൂറു കണക്കിന് അഴിമതികളെ കുറിച്ചുള്ള വിവരങ്ങളും ഒപ്പം അത് സംബന്ധിച്ച് ലോകത്തിലെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളും ചിത്രങ്ങളും കാണാനും സാധിക്കും!!! ഇത്തരമൊരു ഹൃദയം തകർക്കുന്ന വെബ് സൈറ്റ് നിലവിൽ വന്നതിൻ്റെ ഞെട്ടലിലാണ് ബിജെപി. വെബ് ക്യകറപ്ഷൻമോഡി. കോം - http://corruptmodi.com എന്നാണ് വെബ് സൈറ്റിൻ്റെ പേര്.

കഴിഞ്ഞ ദിവസമാണ് തീമഴ പോലെ വെബ്സൈറ്റ് ലോഞ്ച് ചെയ്തത്.

വളരെ വേഗത്തിലാണ് ഈ അഴിമതിക്കഥകൾ നിറഞ്ഞ സൈറ്റ് വ്യാപിച്ചത്‌. പക്ഷെ ബിജെപിയെ ഞെട്ടിച്ചത് സൈറ്റോ അതിലെ വിവരങ്ങളോ അല്ല. കാരണം അവർക്കതുമായി ബന്ധമുണ്ടെന്ന സംശയവും ബോധ്യവും അവർക്ക് തന്നെയുണ്ട്‌. എന്നാൽ സൈറ്റിൽ ഏറ്റവുമധികം പേർ കയറി വിവരങ്ങൾ പരിശോധിക്കുന്നത് സ്വന്തം പാർട്ടിക്കാർ തന്നെയാണ് എന്ന വിവരമാണ് ബിജെപിയെ കൂടുതൽ ഞെട്ടിക്കുന്നത്.

ഈ സാഹചര്യത്തിൽ സൈറ്റിനെ നിരോധിക്കാനും തകർക്കാനും തടയാനും ഉള്ള സകല പണികളുമായി മോഡിയും ബിജെപിയും രണ്ട് ദിവസമായി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഒന്നും രണ്ടും അഴിമതികളെ കുറിച്ചല്ല സൈറ്റിൽ ഉള്ളത്. മോഡിയുടെ അഴിമതികൾ മുതൽ മോഡി ഭരണത്തിന് കീഴിൽ ബിജെപിയുടെ ഉന്നത നേതാക്കൾ നടത്തിയ അഴിമതികളും സൈറ്റിലുണ്ട്. സമാനമായ രീതിയിൽ എതിർ കക്ഷികൾക്കെതിരെ സൈറ്റുണ്ടാക്കാൻ ഉള്ള വെപ്രാളത്തിലുമാണ് ബിജെപി. പക്ഷെ ഇലക്ടറൽ ബോണ്ടിൻ്റ പേരുപറഞ്ഞ് ഇഡിയെ ഉപയോഗിച്ച് എതിർകക്ഷികളെയും നേതാക്കളെയും കേസിൽ കുടുക്കാൻ നടക്കുന്ന മോഡിക്കും സംഘപരിവാരങ്ങൾക്കും സ്വന്തം നാണം മറയ്ക്കാൻ വേറേ ചാക്ക് തന്നെ തിരയേണ്ട സ്ഥിതിയാണുള്ളത്.

എന്നാൽ ഇതൊന്നും ഗൗനിക്കാതെ മുന്നോട്ടു പോകുകയെന്ന, മണൽ കൂമ്പാരത്തിൽ തല പൂഴ്ത്തി നിൽക്കുന്ന ഒട്ടകപക്ഷി മോഡിൽ പ്രവർത്തിക്കണമെന്ന അഭിപ്രായവും പാർട്ടിയിൽ ചിലർക്കുണ്ട്. നിലനാണമില്ലാത്തവൻ്റെ ഗോകർണത്ത് ആല്കിളിർത്താൻ അതും ഒരു തണലായി കണ്ടാൽ മതിയെന്ന പഴഞ്ചൊല്ലും കേരളത്തിൽ നിന്നുള്ള ബിജെപിയുടെ മലയാളി നേതാക്കൾ മോഡിക്കും മറ്റു നേതാക്കൾക്കും അർത്ഥം സഹിതം പറഞ്ഞു കൊടുത്തിട്ടുള്ളതിനാൽ സൈറ്റ് ഒന്നും ഒരു പ്രശ്നമല്ലെന്നാണ് ഒരു നേതാവ് ഫലിതമടിച്ചത്. കറപ്റ്റ് മോഡി സൈറ്റിൻ്റെ ലിങ്ക് ചുവടെ. http://corruptmodi.com

A website with only Modi's scams! BJP is in trouble. Game with corruption information in alphabetical order!

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories